മകള്‍ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെ സമീപതെത്തിയാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉറപ്പാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നത്. മകളുടെ ശരീരത്തില്‍ നിന്നുളള ഊര്‍ജപ്രവാഹമാണ് ഇതിനു കാരണമെന്നാണ് അദ്ദേഹം കരുതുന്നത്. നേരത്തെ, വീട്ടിലെ ടോയ്‌ലറ്റ് സീറ്റിനും ഇത്തരത്തില്‍ തീപിടിച്ചിരുന്നു. പെണ്‍കുട്ടിയുമൊത്ത് വുങ്ങ് തോ ബീച്ചില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടി കാരണം ഹോട്ടല്‍ മുറി കത്തിയതും വീട്ടുകാര്‍ക്ക് തലവേദനയായിരുന്നു. ഒരിക്കല്‍ അവളുടെ വസ്‌ത്രം അകാരണമായി കത്തിയതും അവര്‍ ഓര്‍ക്കുന്നു.
മെയ് 12 ന് നടന്ന സംഭവത്തിനു ശേഷം വീട്ടുകാര്‍ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുകയാണ് വീട്ടിലെ ഇലക്‌ട്രിക്കല്‍ സര്‍ക്യൂട്ടുകളും ഫര്‍ണിച്ചറുമെല്ലാം പെണ്‍കുട്ടിയുടെ സാമീപ്യമുണ്ടാകാത്ത വിധം ക്രമീകരിച്ചു. എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷപെടാന്‍ എല്ലാവരും വീടിന്റെ താക്കോല്‍ കൈവശം സൂക്ഷിച്ചിട്ടുണ്ട്. രാത്രി കിടന്നുറങ്ങാന്‍ പോലും ഭയമാണിവര്‍ക്ക്. വെളളം നിറച്ച ബക്കറ്റുകളും നനഞ്ഞ ടവ്വലുകളും സമീപത്ത് വച്ചാണ് ഇവര്‍ ഉറങ്ങാന്‍ കിടക്കുന്നത്!
ടാന്‍ ബിന്‍ ജില്ലയിലാണ് പെണ്‍കുട്ടി താമസിക്കുന്നത്. പെണ്‍കുട്ടിയുടെ സാമീപ്യം മൂലം തീപിടിച്ച വസ്‌തുക്കളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എങ്കിലും പെണ്‍കുട്ടിയുടേയോബന്ധുക്കളുടെയോ പേരോ ചിത്രങ്ങളോ പുറത്തുവിട്ടിട്ടില്ല. ഹോങ്ങ് ബാങ്ങ് സര്‍വകലാശാല മേധാവി ഡോക്ടര്‍: നഗുയെങ്ങ് മന്‍ ഹങ്ങ് പെണ്‍കുട്ടിയെ വിദഗ്‌ധ പരിശോധനക്ക് വിധേയയാക്കിയപ്പോള്‍ തലച്ചോറിന്റെ വലതുഭാഗത്ത് ഒരു പ്രത്യേക പ്രഭാ വലയം കണ്ടെത്തിയത്രെ. ഇതാവും അവളില്‍ അത്യപൂര്‍വ ഊര്‍ജപ്രവാഹത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.odditycentral.com/news/real-life-mutant-girl-is-capable-of-igniting-things-around-her.html