Showing posts with label Home. Show all posts
Showing posts with label Home. Show all posts

Wednesday, November 27, 2019

കേടായ LED ബള്‍ബ് വെറും 20 രൂപയ്ക്ക് പുതിയതാക്കി ഉപയോഗിക്കാം...!


വെറും 20 രൂപ കൊണ്ട് കേടായ ബള്‍ബ് DOB ഉപയോഗിച്ച് എങ്ങനെ പുതിയതാക്കി എടുക്കാം എന്നാണ് ഈ വീഡിയോയില്‍ ഉള്‍പെടുത്തിയത്. വീഡിയോ മുഴുവനായും കാണുക എന്നാലെ ശരിക്കും മനസിലാകൂ.

കുറഞ്ഞ വിലക്ക് DOB ലഭിക്കുവാന്‍: https://amzn.to/33jtv4B

Friday, August 11, 2017

മരണാനന്തരം എന്ത് ?

ലണ്ടന്‍: മരണത്തിനു ശേഷവും ജീവന്‍ നിലനില്‍ക്കുമെന്ന പഠന റിപ്പോര്‍ട്ടുമായി ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ബ്രിട്ടന്‍ ആസ്ഥാനമാക്കി കഴിഞ്ഞ നാലുവര്‍ഷമായി ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ അപൂര്‍വ കണ്ടുപിടിത്തം. വിഷയത്തില്‍ ഇന്നുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ പഠനമാണിത്.
ഹൃദയാഘാതം സംഭവിച്ച ആളുകളിലാണ് ഈ പരീക്ഷണം നടത്തിയത്. രോഗികളോട് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്യുന്നത്. 40 ശതമാനം ആളുകള്‍ക്കും മരണം സ്ഥിരീകരിച്ചിട്ടും ആ സമയത്ത് ബോധമുണ്ടായിരുന്നു എന്നാണ് പഠനത്തിലൂടെ ഇവര്‍ കണ്ടെത്തിയത്.
ഹൃദയം പ്രവര്‍ത്തനം നിര്‍ത്തി 20-30 സെക്കന്റുകള്‍ക്കുള്ളില്‍ സാധാരണയായി മസ്തിഷ്‌ക മരണം സംഭവിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പിന്നീട് ആ വ്യക്തി പൂര്‍ണമായും അബോധാവസ്ഥയിലാകും. എന്നാല്‍ മൂന്ന് മിനിട്ടിനു ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് രോഗിക്ക് അറിയാന്‍ കഴിയുമെന്നാണ് പുതിയ കണ്ടുപിടുത്തം പറയുന്നത്. ഈ സമയത്ത് ഇവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Thursday, August 10, 2017

ഹിപ്നോട്ടിസം

ഹിപ്നോട്ടിസം

ഈ പേര് കേള്‍ക്കുമ്പോള്‍  മാജിക് അല്ലെങ്കില്‍ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസിലേക്കോടിയെത്തുന്നത്ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയില്‍ പോലും ഉണ്ട്. ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ വാക്ക് കുത്തിത്തിരുകപ്പെട്ടിരിക്കുന്നു.ഒരു സ്വാഭാവിക ഉറക്കം തന്നെയാണ് ഹിപ്നോട്ടിസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹിപ്‌നോട്ടിസം ഇന്നും പുകമറക്കുളളിലെ ഒരു നിഗൂഢ ശാസ്ത്രം തന്നെയാണ്. ഹിപ്‌നോട്ടിസം എന്ന് കേള്‍ക്കുന്ന മാത്രയില്‍ തന്നെ പലരുടേയും ആശങ്കകള്‍ വര്‍ദ്ധിക്കുന്നതായി കാണാം. 

Tuesday, December 20, 2016

whatsapp stop service ഈ ഫോണുളില്‍ ഇനി വാട്സ്‌ആപ്പ് കിട്ടില്ല.നിങ്ങളുടെ ഫോണ്‍ ഈ ലിസ്റ്റില്‍ ഉണ്ടോ? വാട്ട്സ്‌ആപ്പ് സേവനം നിര്‍ത്തുന്നു!

Thursday, August 25, 2016

കൊതുക് മുട്ട ഇടുന്നത് കാണുക

കൊതുക് മുട്ട ഇടുന്നത് കാണുക വളരെ അപൂര്‍വ്വമായ ഈ കാഴ്ച്ച കാണുക.....

Monday, September 7, 2015

ചെകുത്താന്‍

സാത്താന്‍ എന്നൊന്നുണ്ടോ ഉണ്ടെന്നാണ് സാത്താന്‍പൂജ നടത്തുന്നവരുടെ വാദം. ദൈവം എന്നത് പോസറ്റീവ് എനര്‍ജി ആണെങ്കില്‍ അതിനെതിരായി ഒരു നെഗറ്റീവ് എനര്‍ജി ഉണ്ടെന്നാണ് ഇവരുടെ വാദം. കറുത്ത കുര്‍ബാന അര്‍പ്പിക്കുന്ന  ബ്ലാക്മാസ്, ആന്റി ക്രൈസ്റ്റ് എന്നൊക്ക അറിയപ്പെടുന്ന സാത്താന്‍ ആരാധന അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കടന്നതായുള്ള വാര്‍ത്തകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കേട്ട് തുടങ്ങിയിരുന്നെങ്കിലും നമ്മുടെ നാട്ടില്‍ ഇതിന് ആഴത്തില്‍ വേരോട്ടമുണ്ടെന്ന സ്ഥിരീകരണം.
മധ്യകാലഘട്ടത്തിൽ ശത്രുക്കളുടെ നാശത്തിനുവേണ്ടി വിശ്വാസികൾ കാഴ്‌ചവച്ചിരുന്ന ദിവ്യബലിയാണ്‌ കറുത്ത കുര്‍ബാന. ദൈവത്തെയും ക്രിസ്തുമതത്തെയും നിന്ദിക്കുന്ന രീതിയിൽ സാബത്ത് ദിവസത്തിൽ അനുഷ്ഠിക്കുന്ന ഒരു ആചാരമായി ഇതിന്നും തുടരുന്നു. ലൈംഗിക വേഴ്ചകൾ അടക്കമുള്ള നിന്ദ്യമായ മുറകളിലൂടെ വിശുദ്ധ കുർബ്ബാനയെ അപമാനിക്കുന്ന രീതിയിലാണ് കറുത്ത കുർബ്ബാന നടത്തപ്പെടുക. ഫ്രാൻസിലെ രാജാവായിരുന്ന ലൂയിസ് പതിനാലാം-ന്റെ ഭാര്യയെ ബലിപീഠത്തിൽ നഗ്നയായി കിടത്തി, അവളുടെ നഗ്നമായ വയറിൽ കാസയും, വിരിച്ച് പിടിച്ച കൈകളിൽ രണ്ട് കറുത്ത മെഴുകുതിരികളും വച്ചാണ് കറുത്ത കുർബ്ബാന അരങ്ങേറിയത്. ഈ കറുത്ത കുർബ്ബാന അനുകരിച്ചുകൊണ്ടാണ് ഇന്ന് നടക്കുന്ന എല്ലാ കറുത്ത കുർബ്ബാനകളും വികാസം പ്രാപിച്ചത്.

Wednesday, December 24, 2014

എന്താണ് "ഫെംഗ്ഷൂയി " ?

പുരാതന ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയി ജീവിത വിജയത്തെ കുറിച്ച് പല പരാമര്‍ശങ്ങളും നടത്തുന്നുണ്ട്. വീട്ടിലെന്നപോലെ ഓഫീസിലും വ്യാപാര സ്ഥാപനത്തിലും ഫെംഗ്ഷൂയി പ്രയോഗത്തിലൂടെ മുന്നേറ്റവും വിജയവും കൈവരിക്കാന്‍ ആവുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഓഫീസിലായാലും വ്യാപാര സ്ഥാപനത്തിലായാലും ഭിത്തിക്ക് പുറം തിരിഞ്ഞ് ഇരിക്കുന്നതാണ് ഉത്തമം. ഒരിക്കലും ഇരിപ്പിടം ജനാലകള്‍ക്ക് പുറംതിരിഞ്ഞാവരുത്. ഫാക്സ് മെഷീന്‍, കമ്പ്യൂട്ടര്‍, ടെലഫോണ്‍ തുടങ്ങിയവ സൌഹൃദ ദിക്കായ വടക്ക് പടിഞ്ഞാറോ ധനത്തിന്റെ ദിക്കായ വടക്കോ വയ്ക്കണം.`
നിങ്ങള്‍ക്ക് തൊഴില്‍ സ്ഥലത്തെ നേതൃസ്ഥാനത്തിലേക്ക് ഉയരാനാണോ ആഗ്രഹം? നിങ്ങളുടെ വലതു വശത്തായി ഒരു ഡ്രാഗണെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ഡ്രാഗണ്‍ എപ്പോഴും മുത്ത് തേടിക്കൊണ്ടിരിക്കും, അതായത് നിങ്ങളുടെ വിജയം. ഡ്രാഗണെ വാതിലിനോ ജനാലയ്ക്കോ അഭിമുഖമായിട്ടു വേണം വയ്ക്കേണ്ടത്.
ഉയര്‍ന്ന പദവിലുള്ളവര്‍ ഓഫീസില്‍ രണ്ട് വാതിലുള്ള മുറികള്‍ തെരഞ്ഞെടുക്കരുത് എന്നും ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു. കാരണം, ഒരു വാതിലിലൂടെ കടന്ന് വരുന്ന “ചി” എന്ന നല്ല ഊര്‍ജ്ജം മറുവാതിലൂടെ പുറത്തേക്കു കടന്നു പോവും. അതേപോലെ പ്രധാന വാതിലിന് നേര്‍ അഭിമുഖമായിട്ടായിരിക്കരുത് നിങ്ങളുടെ ഇരിപ്പിടം എന്നും ഉറപ്പാക്കേണ്ടതുണ്ട്.
ഫോട്ടോ കോപ്പിയര്‍ മെഷീനുകള്‍ പ്രധാന വാതിലിനരികെ സ്ഥാപിക്കരുത്. കാരണം മെഷീന്‍ പുറപ്പെടുവിക്കുന്ന ചൂട് “ചി”യെ എളുപ്പം അപ്രത്യക്ഷമാക്കും. അതേപോലെ, പേപ്പര്‍ കട്ടറുകളും പ്രധാന വാതിലിനരികെ സ്ഥാപിക്കരുത്. ഇത് തൊഴിലാളികള്‍ക്കിടയില്‍ അസ്വസ്ഥതയും വ്യാപാരത്തില്‍ തിരിച്ചടിയും ഉണ്ടാക്കിയേക്കാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
തൊഴിലാളികള്‍ക്ക് ആരോഗ്യപരമായ അസ്വസ്ഥത തോന്നുന്നു എങ്കില്‍ ‘വിന്‍ഡ് ചൈം ” സഹായിക്കും. 6-7 ലോഹ ദണ്ഡുകളുള്ള ചൈനീസ് ‘വിന്‍ഡ് ചൈമുകള്‍’ നല്ല ഊര്‍ജ്ജത്തെ പ്രദാനം ചെയ്യും. ലോഹത്തില്‍ നിന്നുള്ള നാദം ഊര്‍ജ്ജത്തെ ഉണര്‍ത്തും. അതേപോലെ, ക്രിസ്റ്റലുകള്‍ തൂക്കുന്നതും ആരോഗ്യപരമായ ഊര്‍ജ്ജം പ്രസരിപ്പിക്കും.

ഉപ്പ് വെള്ളത്തിലുള്ള കുളി !..

ചര്‍മ്മത്തിന്റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും,  ചര്‍മ്മത്തെ വിഷവിമുക്തമാക്കാന്‍ ഉപ്പുവെള്ളത്തിലെ കുളി സഹായിക്കും, ചര്‍മ്മത്തിന്റെ സുഷിരങ്ങളിലുള്ള ബാക്ടീരികളെയും വിഷാപദാര്‍ത്ഥങ്ങളെയും പുറം തള്ളി ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിര്‍ത്തും, ചര്‍മ്മത്തിലെ വരകളും ചുളിവുകളും അപ്രത്യക്ഷമാകും, ചര്‍മ്മത്തെ മൃദുലവും മിനുസവും ഉള്ളതാക്കി തീര്‍ക്കും,ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തിയും ചര്‍മ്മത്തിന്റെ നനവ്

സ്വര്‍ണ്ണവും അക്ഷയ തൃതീയയും

വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ. ഇത്‌ വിശ്വാസപ്രകാരം യുഗങ്ങളുടെ തുടക്കമായ സത്യയുഗത്തിലെ ആദ്യ ദിവസമാണെന്ന് പറയപ്പെടുന്നു. സത്യയുഗത്തില്‍  ചതുര്‍വിധ പുരുഷാ‍ര്‍ഥങ്ങളായ ധര്‍മം, അര്‍ഥം, കാമം, മോക്ഷം തുടങ്ങിയ നിഷ്ഠയൊടെ അനുഷ്ഠിച്ചവരായിരുന്നു ഉണ്ടായിരുന്നത് എന്നാണ് വിശ്വാസം.
അതുകൊണ്ടുതന്നെ തന്നെ അന്ന് ധര്‍മ്മം അതിന്റെ എല്ലാ പ്രഭാവത്തൊടും കൂടി ജ്വലിച്ചു നിന്നിരുന്നതായി പറയപ്പെടുന്നു. കൂടാതെ കൃഷ്ണ സഹോദരനായ ബലരാമന്റെ ജന്മദിനം കൂടിയാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. 
പ്രകൃതി പോലും

Tuesday, January 21, 2014

ഓര്‍മ്മകളായ സന്ധ്യകള്‍


മദ്യം, മയക്കുമരുന്ന് എന്നിവപോലെ ഗുരുതരമായ മാനസികവും, കുടുംബപരവുമായ പ്രശ്നങ്ങള്‍ സ്രഷ്ടിക്കുന്നവ തന്നെയാണ് പല ടെലിവിഷന്‍ പരമ്പരകളും. അവയോടുള്ള അമിതമായ ആസക്തി കുടുംബ ബന്ധങ്ങളെയുംമാനസിക ആരോഗ്യത്തെയും, സ്വഭാവ ഗുണങ്ങളെയും പലപ്പോഴും പ്രതികൂലമായി തന്നെ ബാധിക്കുന്നു എന്ന് പറയാതെവയ്യ. ടെലിവിഷന്‍ സ്ക്രീനില്‍ കാണുന്നത് വെറും ഒരു  സാങ്കല്പികവും അസംഭവ്യവും ആയ കഥ മാത്രം ആണെന്ന തിരിച്ചറിവ് ഉപേക്ഷിച്ചു, ആ കഥാപാത്രങ്ങളെ സ്വന്തം ജീവിതത്തിലേക്ക് ഏറ്റെടുക്കുന്നതോടെ ഗുരുതരമായ മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും അത് ഉണ്ടാക്കുന്ന മറ്റു വിഷമതകളിലേക്കും സ്വയം അറിയാതെ പതിച്ചു പോകുന്നു. സ്വന്തം കുടുംബാങ്ങങ്ങളെക്കാള്‍ പ്രാധാന്യം പരമ്പരകളിലെ കഥാപാത്രങ്ങള്‍ക്ക്  നള്‍കുന്നവരും, പരമ്പരകളിലെ കഥാപാത്രങ്ങളുടെ നന്മക്കായി പ്രാര്ഥാനകളും, വഴിപാടുകളും നടുത്തുന്നവരും,കഥാപാത്രങ്ങളുടെ വിഷമതകളെ ചൊല്ലി കണ്ണീര്‍ ഒഴുക്കുന്നവരും,   ഉല്‍കണ്ഠാകുലര്‍ ആകുന്നവരും അവര്‍  അവരുടെ മാനസിക ആരോഗ്യത്തെ ഇത് എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നു എന്ന് തിരിച്ചറിയാതെ പോകുന്നത് വളരെയേറെ ആശങ്കാജനകം തന്നെയാണ്.
            സ്ഥിരമായി നാം  കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വസ്തുതകളോട്  അറിയാതെ തന്നെ നമ്മുടെ മനസ്സ് താഥാത്മ്യം പ്രാപിക്കുന്നു എന്നവസ്തുത മനസിലാക്കാതെ, തികച്ചും പ്രതികൂലമായ ജീവിത ദര്‍ശനങ്ങളും, കഥാപാത്രങ്ങളും നമ്മളില്‍, നമ്മളറിയാതെ തന്നെ അടിച്ചേല്‍പ്പിക്കുന്ന വ്യക്തിത്വ വൈകല്യങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
           സദാചാരവിരുദ്ധ സങ്കല്‍പ്പങ്ങളും, തികച്ചും പ്രതികൂലമായ കുടുംബ സാഹചര്യങ്ങളും മാത്രം പശ്ചാത്തലമാക്കി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പരമ്പരകള്‍ എന്ത്സന്ദേശം ആയിരിക്കും സമൂഹത്തിനു നല്‍കുക എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ തന്നെ ആര്‍ക്കും മനസിലാക്കവുന്നതെ ഉള്ളുസന്തോഷിക്കാന്‍ എന്തോക്കെയുണ്ടെങ്കിലും അതിലൊന്നും തൃപ്തി വരാതെ, സങ്കടപ്പെടാനുള്ള വക എവിടെനിന്നെങ്കിലും കണ്ടെത്തി, അതില്‍ സങ്കടപ്പെട്ടു, അതിലൂടെ ഗൂഡവും പ്രതികൂലവും ആയ ഒരു  ആനന്ദം കണ്ടെത്തുന്ന ഒരു പ്രത്യേകതരം മാനസീക അവസ്ഥയാണ് വാസ്തവത്തില്‍ ഇതിലൂടെ രൂപപ്പെടുന്നത്. ആത്മവിശ്വാസവും, ശുഭാവ്തി വിശ്വാസവും കൈമോശപ്പെടുത്തി തികച്ചും ഉപയോഗ ശൂന്യമായ ഒരു തലമുറയെ ആയിരിക്കും ഈ പ്രവണത സൃഷ്ടിച്ചു എടുക്കുന്നത്. മൂല്യ ശോഷണവുംധാര്‍മ്മിക മൂല്യങ്ങളുടെ അധപതനവും സമൂഹത്തിലേക്കു പകരുവാനും ഇത്തരം പ്രതികൂല പരമ്പരകള്‍ ചെലുത്തുന്ന സ്വാധീനം ഒട്ടുംതന്നെ തള്ളികളയാന്‍ ആകില്ല.
            അതിരുകടന്ന സംഘട്ടന രംഗങ്ങളോ, പ്രണയ രംഗങ്ങളോ, അശ്ലീല രംഗങ്ങളോ, വിഷമ രംഗങ്ങളോ ഒക്കെ ഉള്ള ഒരു ചലച്ചിത്രം കണ്ടിറങ്ങുന്ന ഒരാളുടെ മനസ്സില്‍ കുറച്ചു നേരത്തേക്ക് എങ്കിലും അതാതു വിഷയം  നല്‍കുന്ന സ്വാധീനം നിലനില്‍ക്കും എന്നുള്ള വസ്തുത വളരെവ്യക്തം ആണല്ലോ..? അങ്ങനെ ആണെങ്കില്‍ തികച്ചും പ്രതികൂല വിഷയങ്ങളെ, ഒരു പ്രത്യേക സമയത്ത്, മാസങ്ങളോളമോ വര്‍ഷങ്ങളോളമോ കണ്ടു, മനസുകൊണ്ട് അനുഭവിക്കുന്ന ഒരു വ്യക്തിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയുംഇത് എത്രത്തോളം സ്വാധീനിക്കുമെന്ന് വളരെ ലളിതമായി തന്നെ ആര്‍ക്കും ചിന്തിച്ചു നോക്കാവുന്നതെ ഉള്ളൂഅണുകുടുംബങ്ങളും, ജോലിത്തിരക്കുകളും ഏല്‍പ്പിക്കുന്ന മാനസീക സംഘര്‍ഷങ്ങള്‍ക്ക് പുറമേ പരമ്പരകള്‍ അടിച്ചേല്‍പ്പിക്കുന്ന മാനസീക ആഘാതം കൂടി ആകുമ്പോള്‍ അത് അനുഭവിക്കുന്ന വ്യക്തിയുടെ മാനസികവുംവൈകാരികവും ആയ അവസ്ഥകളെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.
           നന്മ നിറഞ്ഞ ചിന്തകളും, പ്രാര്‍ത്ഥനാ ഭരിതമായ അന്തരീക്ഷവും കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുകൂടിയിരുന്നു സന്ധ്യാനാമം ജപിച്ചിരുന്ന പഴയകാലത്തെ സന്ധ്യകള്‍ വെറും ഓര്‍മ്മ മാത്രമാക്കി ടെലിവിഷന്‍ പരമ്പരകള്‍ക്ക്  മുന്നില്‍ മനസമാധാനം ഹോമിക്കുന്ന സമൂഹത്തിനു മുന്‍പാകെ നന്മനിറഞ്ഞ പ്രാര്‍ത്ഥനകളോടെ ഞാന്‍ ഈ ചിന്തകള്‍ സമര്‍പ്പിക്കുന്നു.

Wednesday, July 24, 2013

മുന്‍ജന്മംഅന്വേഷിച്ചൊരു യാത്ര


മുൻജന്മം എന്നൊന്നുണ്ടോ? ഈ ചോദ്ദ്യത്തിന്  പല മതസ്ഥരുടെയും, വിശ്വാസികളുടെയും, അന്ധവിശ്വാസികളുടെയും, നിരീശ്വരവാദികളുടെയും മറുപടി പലതായിരിക്കും.
            മനശാസ്ത്രത്തിന്റെ മറ്റൊരുവിഭാഗമായ അതീന്ദ്രിയമനശാസ്ത്രത്തിൽ ഹിപ്പ്നോട്ടിസവും ബോധമനസ്സിന്റെയും, ഉപബോധമനസ്സിന്റെയും വിവിധതലങ്ങളെകുറിച്ചുള്ള പഠനങ്ങൾ കഴിഞ്ഞതിനുശേഷം ഞങ്ങൾ പഠനകാലത്ത്‌ ഈവിഷയത്തിൽ കൂടുതൽ താല്പ്പര്യമുള്ള കുറച്ചാളുകൾ ഗവേഷണത്തിന്റെ ഭാഗമായി  കേരളത്തിൽ പലസ്ഥലങ്ങളിലായി ക്ലാസ്സുകളും, സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ഇതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുമുണ്ട്.  ഇങ്ങനെ സംഘടിപ്പിക്കുന്ന മിക്കക്ലാസ്സുകളിലും എന്തെങ്ങിലുമൊക്കെ അത്ഭുതങ്ങളും, ഞെട്ടിപ്പിക്കുന്നസംഭവങ്ങളും ഉണ്ടാവാറുള്ളത് പുതുമയല്ല ഇങ്ങനെയൊരുക്ലാസ്സ്  ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കുന്നു.
2003ല്‍ വയനാട് ജില്ലയിലെ ബത്തേരിയിലെ ഒരു ഓഡിറ്റോറിയത്തില്‍ നടന്ന ഒരുക്ലാസ്സ്‌. അവിടെ പല അത്ഭുതങ്ങളും ഞാനും, അശോകനും, രഞ്ജിത്തുംകൂടി  ക്ലാസ്സിൽപങ്കെടുക്കാനെത്തിയവർക്കുകാണിച്ചുകൊടുത്തു. വെളിച്ചപ്പാടിനെകുറിച്ചുള്ള കബീർമാഷിന്റെ സംശയത്തിനു അദ്ദേഹത്തിനെത്തന്നെ കോമരമാക്കിതുള്ളിച്ചു . കോമരത്തിനുമേൽ ദേവി പ്രവേശിക്കുന്നതിനുപകരം  അള്ളയെ പ്രവേശിപ്പിച്ചു. ഭൂത, പ്രേത, പിശാചുബാധ എങ്ങിനെയാണ്‌ സംഭവിക്കുന്നതെന്നും ഇതെങ്ങനെ ഒഴിപ്പിക്കമെന്നും കാണിച്ചുകൊടുത്തു.മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ടവരെയും, പരീക്ഷപേടി, അകാരണമായഭയം, മാനസികമായകാരണത്താലുള്ള ശാരീരികപ്രശ്നങ്ങൾ  തുടങ്ങിയവയ്ക്കുള്ള പരിഹാരംനിർദ്ദേശിച്ചുകൊടുക്കുകയും, പലരെയും ഹിപ്നോട്ടിസം ചെയ്യുകയും പഴയകാലങ്ങൾ അവരെകൊണ്ട് തന്നെ പറയിക്കുകയും ചെയ്തു. കൂടാതെ "പാസ്റ്റ്ലൈഫ്റിഗ്രഷൻ" എന്നരീതിയിലൂടെ കഴിഞ്ഞജന്മത്തിലെത്തിച്ചു.  മുൻജന്മത്തിൽ നിങ്ങളാരായിരുന്നു എവിടെയായിരുന്നു എന്നിവയടക്കമുള്ള കാര്യങ്ങൾ നിങ്ങൾതന്നെ പറയുന്നരീതി കാണിച്ചു കൊടുക്കുകയും, പലരുടെയുംമുൻജന്മം ഞങ്ങളവിടെവച്ചെടുത്ത്കാണിച്ചു കൊടുക്കുകയും  ചെയ്തു. പങ്കെടുത്തവരെമുഴുവൻ അത്ഭുതപ്പെടുത്തികൊണ്ട്  ഒരുദിവസം കടന്നുപോയി.  
            പിറ്റെദിവസം എല്ലാവരും ഞങ്ങളെത്തുന്നതിനുമുമ്പുതന്നെ ആകാംക്ഷയോടെ എത്തിച്ചേർന്നിരുന്നു. പതിവുപോലെ ഞങ്ങളെത്തിക്ലാസ്സാരംഭിക്കുമ്പോൾ കാണാം തലേദിവസമില്ലാത്ത പുതിയൊരു മെമ്പർ ക്ലാസ്സിൽ. ക്ലാസ്സിൽപങ്കെടുക്കുന്ന ബാബുവിന്റെ സഹോദരിയുടെമകനായ നിതിൻ ആയിരുന്നുഅത്. ക്ലാസ്സിനെപറ്റി കുറച്ചു കേട്ടുകേൾവിയുള്ള അവന്റെ അച്ഛൻ പതിനൊന്നുവയസ്സുള്ള തന്റെ മകന്റെ കഴിഞ്ഞജന്മം അറിയാൻവേണ്ടി വിട്ടതാണ്. സാധാരണഗതിയിൽ ഒരുകാരണവശാലും അനുവദീയമല്ലാത്തകാര്യമായിരുന്നു. രണ്ടാംദിവസംമാത്രമായുള്ള ക്ലാസ്സിൽ പങ്കെടുക്കൽ. ചെറിയകുട്ടിയായത്‌കൊണ്ടും വന്നത് നല്ലൊരുകാര്യത്തിനായതുകൊണ്ടും  ഞങ്ങൾ സമ്മതിക്കുകയായിരുന്നു. എല്ലാവരുടെയും ആവശ്യപ്രകാരം അവന്റെ മുൻജന്മത്തിലേക്കുതന്നെ ആദ്യംപോയി. അശോകായിരുന്നു ആ ഉദ്ദ്യമം ഏറ്റെടുത്തത്‌. കഴിഞ്ഞജന്മത്തിൽ ഇയാൾ ബ്രട്ടീഷ് ഭരണകാലത്തിലെ മത്തായി എന്ന് പേരുള്ള ഒരു പോലീസ്സുകാരനായിരുന്നു. ഷൊർണ്ണൂരിനടുത്തുള്ള  ചെർപുളശ്ശേരിയായിരുന്നു സ്വദേശം. അവിടെയുള്ളൊരു ക്രിസ്ത്യൻകുടുബത്തിലായിരുന്ന ഇയാൾ അവിടുത്തെതന്നെ വൈസ്രോയിയുടെകീഴിലുള്ള പോലീസ്റ്റെഷനിൽ  പ്രവർത്തിച്ചുവരികയായിരുന്നു എന്നുതുടങ്ങി അയാളുടെമരണംവരെയുള്ളകാര്യങ്ങൾ വളരെവ്യക്തമായിഞങ്ങളോട് വിവരിച്ചു.ഇതിൽ പ്രത്യേകം ശ്രദ്ധി ക്കേണ്ടുന്ന കാര്യം നിതിൻ മത്തായിയായി മാറികഴിഞ്ഞപ്പോൾ സംസാരിക്കുന്നത് തനി വള്ളുവനാടൻശൈലിയിലായിരുന്നു. അതും തനി പഴയ പോലീസ്സുകാരന്റെ ഭാഷ. ജനിച്ച അന്നുമുതൽ ഈ സംഭവം നടക്കുന്ന സമയം വരെ ബത്തേരിഅങ്ങാടിയിൽ കൂടുതൽ   ഒരുസ്ഥലവും കാണാത്ത നിതിന്റെ വള്ളുവനാടൻശൈലിയിലുള്ള സംസാരം കേട്ട്  അമ്മാവനായ ബാബുവടക്കമുള്ളവർ ഞെട്ടിതരിചിരിക്കുകയാണ് . സംസാരത്തിൽ മാത്രമല്ല പ്രവർത്തിയിലും താൻ ഒരുതനിപഴയപോലീസ്സുകാരൻ തന്നെ എന്ന് തെളിയിക്കുന്ന ഒരു സംഭവവും അവിടെഅരങ്ങേറി. മത്തായി പോലീസ്സിനോട്  കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടയ്ക് അയാൾക്കിഷ്ടപെടാത്ത് ഏതോ ഒരുചോദ്ദ്യം അതിൽവന്നു അതിനുള്ളമറുപടി  ചെവിക്കല്ല് കൂട്ടി ഉഗ്രനൊരടിയായിരുന്നു. അപ്രതീക്ഷിതമായതിനാൽ ഒഴിഞ്ഞു മാറൽനടന്നില്ല അടി അശോകിന് ക്രിത്യമായിത്തന്നെകിട്ടി. ഏതായാലും ഈഅടി പതിനൊന്നു വയസ്സ്കാരൻ നിതിന്റെഅടിയല്ല. ഞങ്ങളോട് സംസാരിക്കുന്ന നാൽപതുവയസ്സുള്ള മത്തായിപോലീസ്സിന്റെ അടിതന്നെയാണ്  അശോകും സാക്ഷ്യപെടുത്തുന്നു. ഞങ്ങളുടെ അനുഭവത്തിൽ അധികം കാലപഴക്കമില്ലത്തതും അടുത്തുള്ളതുമായ ഒരുമുൻജന്മം ആദ്യമായിട്ടനണ് കിട്ടിയത്  അതിനാൽ ഇതൊന്നന്വേഷിക്കാൻതന്നെ തീരുമാനിച്ചു. അന്നത്തെദിവസത്തോടെ ബത്തേരിയിലെ ക്ലാസ്സും പൂർവ്വാധികം ഭംഗിയായി അവസാനിച്ചു. 
           അവിടുന്നു രണ്ടാമത്തെആഴ്ച മത്തായി പോലീസ്സിന്റെ കണ്ണികളെതേടി ഞങ്ങൾ ചെർപ്പുളശ്ശേരിക്ക് യാത്രയായി. എല്ലാ മതവിഭാഗത്തിൽ പെട്ടവരും അവിടെ ഉണ്ടെങ്കിലും കൂടുതലും ജോത്സ്യന്മാരുള്ള ഒരുസ്ഥലംമായിരുന്നു നിതിൻ പറഞ്ഞസ്ഥലവുമായി സാമ്യമുള്ളത് ക്രിസ്ത്യൻ കുടുംബങ്ങൾ ഒരുപാടുണ്ടങ്കിലും അത്രയും പഴക്കമുള്ളകുടുംബം കണ്ടെത്താൻ ഒരുപാടു ബുദ്ധിമുട്ടേണ്ടിവന്നു. ഒടുവിൽ ഏകദേശസാമ്യമുള്ള ഒരുവീട്ടിൽ കയറി കോളിങ്ങ്ബെൽ മുഴക്കി അധികം താമസിയാതെ ഏകദേശം ഇരുപതുവയസ്സുതോന്നിക്കുന്ന ഒരുപെണ്‍കുട്ടി വാതിലിന്റെ അരഭാഗം പൊളിതുറന്നു. ആരാ? എന്താനിങ്ങൾക്കുവേണ്ടത്? എന്ന ചോദ്യങ്ങൾആമുഖത്ത് വിരിയുന്നത് ഞങ്ങൾക്കുകാണാമായിരുന്നു. പ്രായമായ ആരെങ്കിലും ഉണ്ടോഇവിടെ? എന്ന എന്റെ ചോദ്ദ്യത്തിനു മറുപടിയൊന്നും പറയാതെ വല്ല്യപ്പച്ഛാ എന്നനീട്ടിവിളിയോടെ  അവൾ അകത്തേക്ക് തിരിച്ചുപോയി ഉടൻതന്നെ പ്രായമായൊരാൾവന്നു കാര്യമന്വേഷിച്ചു. മത്തായി പോലീസ്സ് എന്നൊരാൾ നിങ്ങളുടെഅറിവിൽ ഉണ്ടായിരുന്നോ എന്നചോദ്ദ്യത്തിനുത്തരമായി വാതിൽ മുഴുവൻ തുറന്നു അകത്തുകയറ്റി ഇരുത്തി. ഉണ്ടായിരുന്നു വെന്നും അയാളുമായി ഇയാള്‍ക്കുള്ള ബന്ധവും മത്തായിയുടെമരണവും എല്ലാം വിവരിച്ചു. ഒടുവിൽ അയാൾ ആദ്യംചോദിക്കേണ്ടിയിരുന്ന ചോദ്ദ്യങ്ങൾ ഞങ്ങളോട്ചോദിച്ചു. നിങ്ങളൊക്കെയാരാനിങ്ങൾക്കെങ്ങനെഅയളെ കുറിച്ചറിയാംരഞ്ജിത്ത് സന്തോഷത്തോടെ കാര്യങ്ങൾ വിവരിച്ചു. അതുവരെ വളരെ പ്രസന്നവദനനായി ചിരിച്ചുകൊണ്ട് കാര്യങ്ങൾ വിവരിച്ച ആ വല്യപ്പച്ഛൻ ഞങ്ങളെ ആട്ടിപുറത്താക്കി. അയാളുടെ കയ്യിൽനിന്നും അടിമേടിക്കുമെന്നുറപ്പായപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി എന്ന്മനസ്സിലാക്കി മെല്ലെഅവിടുന്നു തടിതപ്പി. അതുവരെ നല്ലരീതിയിൽ പെരുമാറിയ അയാള്‍ മുൻജന്മം, പുനർജന്മം എന്ന് കേട്ടപ്പോൾ ചൂടയാതിന്റെ രഹസ്യം ഒരുചോദ്യമായി അവശേഷിക്കുന്നുണ്ടെങ്കിലും ഞങ്ങളെത്തിപെട്ടത്‌ യാതാർത്ഥ്യത്തിലായിരുന്നു എന്നാശ്വസത്തോടെ ഞങ്ങളവിടെനിന്നും തിരിച്ചുപോന്നു.യാതാർത്ഥത്തില്‍ മുൻജന്മംപുനർജന്മം എന്നൊന്നുണ്ടോ
        ഞങ്ങളിപ്പോഴുംഅന്വേഷണത്തിലാണ് പുതിയതുകണ്ടെത്താനും പലതുംമനസ്സിലാക്കാനും.

Tuesday, January 8, 2013

ഞങ്ങള്‍ ഉറങ്ങുകയാണ്‌

പണിമുടക്കുകളും, ഹര്‍ത്താലും, ബന്ദും, പീഡനങ്ങളും, അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനവും, ആധാര്‍ കാര്‍ഡും ഞങ്ങള്‍ക്ക് പ്രശ്നമല്ല സര്‍ക്കാരിനെ പോലെ ഞങ്ങളും  ഉറങ്ങുകയാണ്‌ 


Friday, June 8, 2012

അവള്‍ അടുത്തു വന്നാല്‍ !

വിയറ്റ്‌നാം:  ഒരു പതിനൊന്നു വയസ്സുകാരിയെ വീട്ടുകാര്‍  ശരിക്കും ഭയക്കുന്നു. കാരണം അവള്‍ അടുത്തു വന്നാല്‍ എന്തിനൊക്കെയാണ്‌ തീ പിടിക്കുക  എന്ന്‌ പറയാനാവില്ല. അവളുടെ സാമീപ്യത്തില്‍ നേരത്തെയും പല വസ്‌തുക്കളും കാരണമില്ലാതെ കത്തിയമര്‍ന്നിട്ടുണ്ട്‌. എങ്കിലും മെയ്‌ 12 ന്‌ ഏകദേശം എല്ലാ വീട്ടുപകരണങ്ങളും  കത്തിയമര്‍ന്നതാണ്‌ വീട്ടുകാരെ ശരിക്കും ഭയപ്പെടുത്തിയിരിക്കുന്നത്.
മകള്‍ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെ സമീപതെത്തിയാല്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ഉറപ്പാണെന്നാണ്‌ പെണ്‍കുട്ടിയുടെ പിതാവ്‌ പറയുന്നത്‌. മകളുടെ ശരീരത്തില്‍ നിന്നുളള ഊര്‍ജപ്രവാഹമാണ്‌ ഇതിനു കാരണമെന്നാണ്‌ അദ്ദേഹം കരുതുന്നത്‌. നേരത്തെ, വീട്ടിലെ ടോയ്‌ലറ്റ്‌ സീറ്റിനും ഇത്തരത്തില്‍ തീപിടിച്ചിരുന്നു. പെണ്‍കുട്ടിയുമൊത്ത്‌ വുങ്ങ്‌ തോ ബീച്ചില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടി കാരണം ഹോട്ടല്‍ മുറി കത്തിയതും വീട്ടുകാര്‍ക്ക്‌ തലവേദനയായിരുന്നു. ഒരിക്കല്‍ അവളുടെ വസ്‌ത്രം അകാരണമായി കത്തിയതും അവര്‍ ഓര്‍ക്കുന്നു.

മെയ്‌ 12 ന്‌ നടന്ന സംഭവത്തിനു ശേഷം വീട്ടുകാര്‍ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുകയാണ് വീട്ടിലെ ഇലക്‌ട്രിക്കല്‍ സര്‍ക്യൂട്ടുകളും ഫര്‍ണിച്ചറുമെല്ലാം പെണ്‍കുട്ടിയുടെ സാമീപ്യമുണ്ടാകാത്ത വിധം ക്രമീകരിച്ചു. എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷപെടാന്‍ എല്ലാവരും വീടിന്റെ താക്കോല്‍ കൈവശം സൂക്ഷിച്ചിട്ടുണ്ട്‌. രാത്രി കിടന്നുറങ്ങാന്‍ പോലും ഭയമാണിവര്‍ക്ക്‌. വെളളം നിറച്ച ബക്കറ്റുകളും നനഞ്ഞ ടവ്വലുകളും സമീപത്ത്‌ വച്ചാണ്‌ ഇവര്‍ ഉറങ്ങാന്‍ കിടക്കുന്നത്‌!
ടാന്‍ ബിന്‍ ജില്ലയിലാണ്‌ പെണ്‍കുട്ടി താമസിക്കുന്നത്‌. പെണ്‍കുട്ടിയുടെ സാമീപ്യം മൂലം തീപിടിച്ച വസ്‌തുക്കളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌ എങ്കിലും പെണ്‍കുട്ടിയുടേയോബന്ധുക്കളുടെയോ പേരോ ചിത്രങ്ങളോ പുറത്തുവിട്ടിട്ടില്ല.  ഹോങ്ങ് ബാങ്ങ്  സര്‍വകലാശാല മേധാവി ഡോക്ടര്‍: നഗുയെങ്ങ്  മന്‍ ഹങ്ങ്   പെണ്‍കുട്ടിയെ വിദഗ്‌ധ പരിശോധനക്ക്‌ വിധേയയാക്കിയപ്പോള്‍ തലച്ചോറിന്റെ വലതുഭാഗത്ത്‌ ഒരു പ്രത്യേക പ്രഭാ വലയം കണ്ടെത്തിയത്രെ. ഇതാവും അവളില്‍ അത്യപൂര്‍വ ഊര്‍ജപ്രവാഹത്തിനു കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : http://www.odditycentral.com/news/real-life-mutant-girl-is-capable-of-igniting-things-around-her.html

Thursday, May 24, 2012

ജാക്കിചാന്‍ സ്റ്റണ്ട് ചിത്രങ്ങളില്‍ നിന്ന് വിടപറയുന്നു


ഹോങ്കോങ്: കിടിലന്‍  സാഹസിക രംഗങ്ങളിലൂടെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ജാക്കിചാന് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വിടപറയുന്നു.  പതിവ് മാതൃകയിലുള്ള ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് പ്രായം കൂടുന്നതനുസരിച്ച്   അഭിനയം മതിയാക്കുകയാണെന്നും ഇനി ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. 58 കാരനായ ഹോങ് കോങില്‍ ജനിച്ച ഈ ചൈനീസ് താരം കഴിഞ്ഞ പത്തുവര്‍ഷത്തോളമായി അത്തരം ചിത്രങ്ങള്‍ കുറച്ചു കൊണ്ടുവരികയായിരുന്നു. ചൈനീസ് ആയോധന കലയെ സിനിമകളിലൂടെ ജനപ്രിയമാക്കുന്നതില്‍ ഒരു പ്രധാന്‍ പങ്ക് വഹിച്ച വ്യക്തിയാണ് ജാകിചാന്‍. ഹോളിവുഡില്‍ഏറെ കാലമായി തിളങ്ങി നില്‍ക്കുന്ന ഇദ്ദേഹം സ്റ്റണ്ട് ഡയറക്ടറായി സിനിമാജീവിതം ആരംഭിച്ചത്. എന്നാല്‍ അഭിനയത്തിലൂടെ കോമഡിയും ആക്ഷനും ഒരുപോലെ വഴങ്ങുമെന്ന്  തെളിയിച്ചു. ഇന്ന് ലോകത്തെല്ലായിടത്തും ലക്ഷക്കണക്കിന്‌ ആരാധകര്‍ ഉണ്ട്. ജാക്കിചാന്റെ ഈ തീരുമാനം ആരാധകരെ നിരാശപെടുത്തും.

Wednesday, April 20, 2011

കളിക്കൂട്ടുകാരനായി പരേതാത്മാവ്‌


തന്റെ മകന്റെ കളിക്കൂട്ടുകാരനെ കണ്ടു ഞെട്ടിയിരിക്കുകയാണ് ബ്രിട്ടണിലെ ഒരു അമ്മ. അഞ്ചു വയസുകാരനൊപ്പം കളിക്കുന്ന ആത്മാവിനെ കണ്ടാണ് മാതവ് ഞെട്ടിയത്. അഞ്ചുവയസുകാരന്‍ സൈറസ് വാല്‍ഷ് കളിക്കുന്നത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു അവന്റെ മാതാവ്‌. ഫോട്ടോ എടുത്തശേഷം അവ പരിശോധിച്ചപ്പോഴാണ് ആ മാതാവ് ഞെട്ടിയത്. കാരണം ഫോട്ടോയ്‌ക്കൊപ്പം അത്ര തെളിയാതെ മറ്റൊരു കുട്ടിയും. മൊബൈല്‍ ഫോണ്‍ ക്യാമറയുടെ കുഴപ്പമായിരിക്കുമെന്നു കരുതി വീണ്ടും സൈറസിന്റെ ഫോട്ടോഅമ്മ എടുത്തു. അതിലും ഈ ബാലന്റെ അവ്യക്തമായ ചിത്രം പതിഞ്ഞിരിക്കുന്നു. മൊബൈല്‍ ഫോട്ടോയില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നും ഇവര്‍ വാദിക്കുന്നു.

Tuesday, April 5, 2011

സ്വന്തം പല്ലില്‍കുത്തി മണപ്പിക്കല്ലേ !

ഒരു സുഹൃത്തിന്റെ കൂടെ ബസ്സില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു നാരദമുനി. സമയം വൈകിട്ട് ആറേകാല്‍ ഉദ്ദ്യേശിച്ച സ്ഥലം എത്തുന്നതിനു ഏകദേശം ഒരുമണിക്കൂര്‍ കൂടി വണ്ടി ഒടിയാല്‍മതിയെന്നആശ്വാസത്തില്‍ ഇരിക്കുമ്പോള്‍ അതാ ഗംഭീര ഗതാഗത തടസ്സം. ഒരുപാടുവണ്ടികള്‍ വരിവരിയായികിടക്കുന്നു. ആര്‍ക്കും അറിയില്ല തടസ്സത്തിനുപിന്നിലെ കഥ. കുറേനേരം കഴിഞ്ഞിട്ടുംഒരനക്കവുംമില്ല ചൂടെടുത്തിട്ട് വണ്ടിയിലുള്ള രണ്ട് കൈകുഞ്ഞുങ്ങള്‍ അവര്‍ക്കാവുമ്പോലെ മെനക്കെട്ടു കരയാന്‍ തുടങ്ങി. കുറെ പ്രായമായവര്‍ വൈകിയാലുള്ള പ്രശ്നങ്ങള്‍ വിവരിക്കാന്‍തുടങ്ങി ചിലര്‍ക്ക് ട്രെയിനില്‍ പോകേണ്ടവരാണ്. മറ്റുചിലര്‍ വേറെ ബസ്സില്‍തുടര്‍യാത്രചെയ്യേണ്ടവരാണ്. കോളേജ്കഴിഞ്ഞു വരുന്ന കുട്ടികള്‍. യുവതികള്‍ എല്ലാവരും ഇത്രയേറെ വാഹങ്ങള്‍ തടസ്സപെട്ട്കിടക്കുന്നതിന്റെ ആദിയിലാണ്. ഇതിനിടയില്‍ ഒരാള്‍ ഭയങ്കര വെപ്രാളത്തില്‍ ഇരിക്കുന്നതുകണ്ട് ഞങ്ങള്‍ ചോദിച്ചപ്പോഴാണ് അയാളുടെ അമ്മയുടെ ചേച്ചിക്ക് രാവിലെ കിണറിനടുത്ത് വഴുതിവീണു തല കല്ലിലിടിച്ചു രക്തംവാര്‍ന്നു പോയതിനാല്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലാണ്. അപൂര്‍വ്വഗ്രൂപ്പില്‍പ്പെട്ട രക്തമായതിനാല്‍ അത് ദാനംചെയ്യാന്‍ പോകുകയാണ്. ഇതുകേട്ട ഞങ്ങള്‍ എന്താ സംഭാവിച്ചത് എന്നറിയാന്‍ പോയിനോക്കാന്‍ തീരുമാനിച്ചു അയാളും കൂടെ വന്നു. ഏകദേശം ഒന്നരകിലൊമീറ്ററെങ്കിലുംനടന്നു പ്രശ്നംനടക്കുനിടത്തെത്താന്‍ ഒരുപാടാളുകള്‍ കൂടിനില്‍ക്കുന്നു പ്രശ്നംഇതാണ് ഒരുമണിക്കൂര്‍ മുമ്പ് ഒരു ബസ്സ് ഇരുച്ചക്രവാഹനയാത്രക്കാരനെ തട്ടി നിര്‍ത്താതെപോയി പൊലീസിനെ അറിയിച്ചിട്ടവര്‍വന്നില്ല. അവരോടുള്ള ആറു യുവാക്കളുടെ ബൈക്ക് കുറുകെവെച്ചുള്ള പ്രതിഷേധമാണ് ഞങ്ങളെ തടസപെടുത്തിയത് ഇതിനിടയില്‍ ഞങ്ങളുടെ കൂടെ വന്നയാള്‍ പ്രതിഷേധിക്കുന്ന യുവാക്കളുടെ ഇടയില്‍ നിന്നും ഒരാളോട് എന്തൊക്കെയോ പറഞ്ഞു അയാള്‍ പോയി പ്രതിഷേധക്കാരെ പിരിച്ചുവിട്ടു പെട്ടന്ന്തന്നെ എല്ലാപ്രശ്നവും പരിഹരിക്കപെട്ടു കാര്യം അന്വേഷിച്ചപ്പോഴാണ് ഈയുവാവിന്റെഅമ്മയ്ക്കാണ് ഞങ്ങളുടെ കൂടെയുള്ള ആള്‍ രക്തം കൊടുക്കാന്‍ പോകുന്നത് രാവിലെ വീട്ടില്‍നിന്നെറങ്ങിയ പ്രതിഷേധക്കാരുടെ കൂടെയുള്ള യുവാവ്തന്റെ അമ്മ ഗുരുതരാവസ്ഥയിലുള്ള വിവരം അപ്പോഴാണ് അറിയുന്നത്.
നമ്മള്‍ തന്നെയാണ് മിക്കവാറും നമുക്കുള്ള കുഴി തോണ്ടുന്നതു എന്നകാര്യം നമ്മള്‍ വിസ്മരിച്ചുകൂടാ.
ഈ ദിവസം എത്ര ആളുകള്‍ എന്തൊക്കെ വിധത്തില്‍ ബുദ്ധിമുട്ടി? ഒരുബസ്സിലെ കാര്യം മാത്രമാണ് നമ്മള്‍ അറിഞ്ഞത് അതുപോലെ എത്ര ബസ്സുകള്‍? വേറെ എന്തൊക്കെ വാഹനങ്ങള്‍? എന്തിനൊക്കെ? എവിടെയൊക്കെ പോകുന്നവര്‍? നിരപരാധികളായ ഇവരല്ലേ ഈചെറിയ പ്രതിഷേധത്തിനിരയായത്? ഇതുപോലുള്ള വൈകിയ യാത്രയിലാണ് കുറച്ചു ദിവസങ്ങള്‍ക്ക്മുമ്പ് ഒരു സഹോദരി ട്രെയിനില്‍ വെച്ചുള്ള അതിക്രമത്തില്‍ മൃഗീയമായി കൊലചെയ്യപെട്ടത്. നമ്മള്‍ നമ്മളോട് ചെയ്യുന്ന ഈ ക്രൂരത നമുക്കവസാനിപ്പിക്കാം.
ഇത്രയൊക്കെ പൊല്ലാപ്പവിടെയുണ്ടായിട്ടും ഞങ്ങള്‍ പോകുന്നവരെ അവിടെ ഒരു പോലീസുംഎത്തിയില്ല എന്ന നാണംകെട്ട അവസ്ഥക്കെതിരെ നമുക്കൊരുമിച്ചു പ്രതിഷേധിക്കാം.
    നാരായണ നാരായണ.....

Friday, February 18, 2011

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത

ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവെച്ച് ഒരു കാമഭ്രാന്തന് സ്വന്തംജീവിതം അടിയറവെച്ച പ്രിയസഹോദരീ നാരദരുടെ കണ്ണീരി‍ല്‍കുതിര്‍ന്ന ആദരാഞ്ജലി

ഒരുപാട് സ്വപ്നങ്ങളുംമായി തന്നെകാണാന്‍വരുന്ന പുരുഷനുമുന്നില്‍ മുഖംകാണിക്കാനുള്ള ആഗ്രഹവുമായി ട്രെയിന്‍കയറിയ സൗമ്യ എന്ന പെണ്‍കുട്ടിയുടെ പൈശാചികമായ കൊലപാതകം നാരദരെ ഒരുപാട് വിഷമിപ്പിച്ചു. ഇതുപോലുള്ള അവസ്ഥ ഉ‌ണ്ടാക്കുന്നതില്‍ നമ്മളോരോരുത്തരും പങ്കാളികളാണ്, എങ്കിലും റെയില്‍വെയുടെ അനാസ്ഥയെകുറിച്ച് പറയാതെവയ്യ ലേഡീസ് കംപാര്‍ട്മെന്‍റ് പുറകില്‍വെച്ചതിനെകുറിച്ച് ചോദിച്ചപ്പോള്‍ ഗാര്‍ഡിനുശ്രദ്ധിക്കാന്‍ കണക്കാക്കിയാണ് പുറകില്‍വെച്ചത് എന്നായിരുന്നു മറുപടി. (നാരദര്‍ ഒരുപത്രത്തില്‍ വായിച്ചകാര്യമാണേ). അങ്ങിനെയാണെങ്കില്‍ ഗാര്‍ഡ് റൂമും ലേഡീസ് കംപാര്‍ട്മെന്‍റും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരുവാതില്‍ വെച്ച് കൂടെ? ഭിക്ഷാടനവും, ബാലഭിക്ഷാടനവും, അനധികൃതകച്ചവടസംഘങ്ങളും അരങ്ങ് തകര്‍ക്കുമ്പോഴും കണ്ണടച്ചിരുട്ടാക്കുന്ന റയില്‍വേപോലീസിന്‍റെയും മറ്റ് അധികാരികളുടെയും സമീപനത്തില്‍ ഇനിയെങ്കിലും മാറ്റംവന്നില്ലങ്കില്‍ ഒരുപാട് സൗമ്യമാര്‍ നമുക്കു നഷ്ടപ്പെട്ടേക്കാം.
തൊട്ടടുത്ത ലേഡീസ് കംപാര്‍ട്മെന്‍റില്‍നിന്നും ആരോതെറിച്ചുവീണിട്ടു്ണ്ട് എന്ന് പറഞിട്ടും ആ സഹോദരനെ സഹായിക്കാന്‍ ആരുമുണ്ടായില്ല എന്ന നാണം കെടുത്തുന്ന അവസ്ഥ നമ്മുടെ കൊച്ചുകേരളത്തിലും വന്നുഎന്നകാര്യം വിസ്മരിച്ചുകൂടാ. മാത്രമല്ല ഇതിനിടെഅയാളോട് പലരും ദേഷ്യപെടുകയും തട്ടികയറുകയുംചെയ്തത്രെ. പലര്‍ക്കും വീടെത്താനുള്ളതിരക്കാണത്രെ. സഹോദരന്‍മാരെ നിങ്ങള്‍ തിരക്കുപിടിച്ച് ആരെകാണാന്‍പോകുന്നുവോ അവര്‍ക്കീഗതി നാളെവന്ന് കൂടെന്നില്ലെന്നകാര്യം നാരദര്‍ ഒന്നോര്‍മ്മിപ്പിക്കുവാന്‍ ഈഅവസരം വിനിയോഗിക്കട്ടെ. ഇയാളെസഹായിക്കാന്‍വന്ന സുഹൃത്തിനോട് നാരദര്‍ എത്ര നന്ദിപറഞ്ഞാലും അധികമാവില്ലന്നറിയാം എങ്കിലും നന്ദി....
ഇനി സ്ത്രീകളോട് ചിലരെങ്കിലും കാമഭ്രാന്തന്‍മാരെ വിറളിപിടിപ്പിക്കുന്ന വേഷഭൂഷാതികളുമായി രംഗത്തെത്താറുണ്ട്. അവരാണെങ്കില്‍ മിക്കവാറും കാറിലുംമറ്റും യാത്രചെയ്യുന്ന ഹൈക്ലാസ്ഗണത്തില്‍പെട്ടവരും. ഇവിടെവരുന്ന വിദേശികള്‍പോലും നമ്മുടെ സംസ്കാരത്തിനനുയോജ്യമായരീതിയിലുള്ള വസ്ത്രധാരണത്തിനു ശ്രമിക്കാറുണ്ട്. വിദേശസംസ്കാരത്തിനെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുകാര്യം ഓര്‍ത്താല്‍നന്ന് നിങ്ങളെകണ്ട് കാമഭ്രാന്ത് മൂത്ത് ഗോവിന്ദച്ചാമിമാര്‍ ഇത്പോലുള്ള പാവപ്പെട്ട സൗമ്യമാരുടെ മേലാണുപരീക്ഷണങ്ങള്‍ നടത്തുന്നത്. ഇത്പറഞെന്നു കരുതി സ്ത്രീകള്‍ നാരദരെകാണുമ്പോള്‍ ചൂലെടുക്കേണ്ട. എല്ലവരുടെയുംകാര്യമല്ല ചിലെരെങ്കിലും ശ്രദ്ധിച്ചാല്‍ നന്ന്.
ഇനി നിയമത്തിന്റെകാര്യം. ഗോവിന്ദച്ചാമി കയ്യില്ലാത്തവനായതിനലും മാനസികവിഭ്രാന്തി എന്നപേരിലും പരമാവതിപരിഗണനലഭിച്ചു ശക്തമായി അയാള്‍തിരിച്ചു രംഗത്ത് വരുമെന്നകാര്യത്തില്‍ സംശയത്തിന്റെആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇനിഅഥവാ കോടതി അയാളെശിക്ഷിച്ചാല്‍ മനുഷ്യാവകാശം സംരക്ഷിക്കുന്നസംഘടന പോലുള്ളവ അയാളെരക്ഷിക്കാന്‍ രംഗത്തെത്തും. കാരണം മരിച്ചമനുഷ്യര്‍ക്ക് സംഘടനകളൊന്നുമിലല്ലോ.
ഏതായാലും ക്രൂരനായ ഗോവിന്ദച്ചാമിക്ക് നിയമം അനുശാസിക്കുന്ന പരമാവധിശിക്ഷതന്നെ ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം അതിനുവേണ്ടി പ്രാര്‍ഥിക്കാം. ഇനിയൊരു സഹോദരിമാര്‍ക്കും സൗമ്യയെപ്പോലുള്ള ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെ. നാരായണ...നാരായണ....നാരായണ....