Tuesday, January 21, 2014

ഓര്‍മ്മകളായ സന്ധ്യകള്‍


മദ്യം, മയക്കുമരുന്ന് എന്നിവപോലെ ഗുരുതരമായ മാനസികവും, കുടുംബപരവുമായ പ്രശ്നങ്ങള്‍ സ്രഷ്ടിക്കുന്നവ തന്നെയാണ് പല ടെലിവിഷന്‍ പരമ്പരകളും. അവയോടുള്ള അമിതമായ ആസക്തി കുടുംബ ബന്ധങ്ങളെയുംമാനസിക ആരോഗ്യത്തെയും, സ്വഭാവ ഗുണങ്ങളെയും പലപ്പോഴും പ്രതികൂലമായി തന്നെ ബാധിക്കുന്നു എന്ന് പറയാതെവയ്യ. ടെലിവിഷന്‍ സ്ക്രീനില്‍ കാണുന്നത് വെറും ഒരു  സാങ്കല്പികവും അസംഭവ്യവും ആയ കഥ മാത്രം ആണെന്ന തിരിച്ചറിവ് ഉപേക്ഷിച്ചു, ആ കഥാപാത്രങ്ങളെ സ്വന്തം ജീവിതത്തിലേക്ക് ഏറ്റെടുക്കുന്നതോടെ ഗുരുതരമായ മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും അത് ഉണ്ടാക്കുന്ന മറ്റു വിഷമതകളിലേക്കും സ്വയം അറിയാതെ പതിച്ചു പോകുന്നു. സ്വന്തം കുടുംബാങ്ങങ്ങളെക്കാള്‍ പ്രാധാന്യം പരമ്പരകളിലെ കഥാപാത്രങ്ങള്‍ക്ക്  നള്‍കുന്നവരും, പരമ്പരകളിലെ കഥാപാത്രങ്ങളുടെ നന്മക്കായി പ്രാര്ഥാനകളും, വഴിപാടുകളും നടുത്തുന്നവരും,കഥാപാത്രങ്ങളുടെ വിഷമതകളെ ചൊല്ലി കണ്ണീര്‍ ഒഴുക്കുന്നവരും,   ഉല്‍കണ്ഠാകുലര്‍ ആകുന്നവരും അവര്‍  അവരുടെ മാനസിക ആരോഗ്യത്തെ ഇത് എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നു എന്ന് തിരിച്ചറിയാതെ പോകുന്നത് വളരെയേറെ ആശങ്കാജനകം തന്നെയാണ്.
            സ്ഥിരമായി നാം  കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വസ്തുതകളോട്  അറിയാതെ തന്നെ നമ്മുടെ മനസ്സ് താഥാത്മ്യം പ്രാപിക്കുന്നു എന്നവസ്തുത മനസിലാക്കാതെ, തികച്ചും പ്രതികൂലമായ ജീവിത ദര്‍ശനങ്ങളും, കഥാപാത്രങ്ങളും നമ്മളില്‍, നമ്മളറിയാതെ തന്നെ അടിച്ചേല്‍പ്പിക്കുന്ന വ്യക്തിത്വ വൈകല്യങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
           സദാചാരവിരുദ്ധ സങ്കല്‍പ്പങ്ങളും, തികച്ചും പ്രതികൂലമായ കുടുംബ സാഹചര്യങ്ങളും മാത്രം പശ്ചാത്തലമാക്കി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പരമ്പരകള്‍ എന്ത്സന്ദേശം ആയിരിക്കും സമൂഹത്തിനു നല്‍കുക എന്ന് വെറുതെ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ തന്നെ ആര്‍ക്കും മനസിലാക്കവുന്നതെ ഉള്ളുസന്തോഷിക്കാന്‍ എന്തോക്കെയുണ്ടെങ്കിലും അതിലൊന്നും തൃപ്തി വരാതെ, സങ്കടപ്പെടാനുള്ള വക എവിടെനിന്നെങ്കിലും കണ്ടെത്തി, അതില്‍ സങ്കടപ്പെട്ടു, അതിലൂടെ ഗൂഡവും പ്രതികൂലവും ആയ ഒരു  ആനന്ദം കണ്ടെത്തുന്ന ഒരു പ്രത്യേകതരം മാനസീക അവസ്ഥയാണ് വാസ്തവത്തില്‍ ഇതിലൂടെ രൂപപ്പെടുന്നത്. ആത്മവിശ്വാസവും, ശുഭാവ്തി വിശ്വാസവും കൈമോശപ്പെടുത്തി തികച്ചും ഉപയോഗ ശൂന്യമായ ഒരു തലമുറയെ ആയിരിക്കും ഈ പ്രവണത സൃഷ്ടിച്ചു എടുക്കുന്നത്. മൂല്യ ശോഷണവുംധാര്‍മ്മിക മൂല്യങ്ങളുടെ അധപതനവും സമൂഹത്തിലേക്കു പകരുവാനും ഇത്തരം പ്രതികൂല പരമ്പരകള്‍ ചെലുത്തുന്ന സ്വാധീനം ഒട്ടുംതന്നെ തള്ളികളയാന്‍ ആകില്ല.
            അതിരുകടന്ന സംഘട്ടന രംഗങ്ങളോ, പ്രണയ രംഗങ്ങളോ, അശ്ലീല രംഗങ്ങളോ, വിഷമ രംഗങ്ങളോ ഒക്കെ ഉള്ള ഒരു ചലച്ചിത്രം കണ്ടിറങ്ങുന്ന ഒരാളുടെ മനസ്സില്‍ കുറച്ചു നേരത്തേക്ക് എങ്കിലും അതാതു വിഷയം  നല്‍കുന്ന സ്വാധീനം നിലനില്‍ക്കും എന്നുള്ള വസ്തുത വളരെവ്യക്തം ആണല്ലോ..? അങ്ങനെ ആണെങ്കില്‍ തികച്ചും പ്രതികൂല വിഷയങ്ങളെ, ഒരു പ്രത്യേക സമയത്ത്, മാസങ്ങളോളമോ വര്‍ഷങ്ങളോളമോ കണ്ടു, മനസുകൊണ്ട് അനുഭവിക്കുന്ന ഒരു വ്യക്തിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയുംഇത് എത്രത്തോളം സ്വാധീനിക്കുമെന്ന് വളരെ ലളിതമായി തന്നെ ആര്‍ക്കും ചിന്തിച്ചു നോക്കാവുന്നതെ ഉള്ളൂഅണുകുടുംബങ്ങളും, ജോലിത്തിരക്കുകളും ഏല്‍പ്പിക്കുന്ന മാനസീക സംഘര്‍ഷങ്ങള്‍ക്ക് പുറമേ പരമ്പരകള്‍ അടിച്ചേല്‍പ്പിക്കുന്ന മാനസീക ആഘാതം കൂടി ആകുമ്പോള്‍ അത് അനുഭവിക്കുന്ന വ്യക്തിയുടെ മാനസികവുംവൈകാരികവും ആയ അവസ്ഥകളെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ.
           നന്മ നിറഞ്ഞ ചിന്തകളും, പ്രാര്‍ത്ഥനാ ഭരിതമായ അന്തരീക്ഷവും കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുകൂടിയിരുന്നു സന്ധ്യാനാമം ജപിച്ചിരുന്ന പഴയകാലത്തെ സന്ധ്യകള്‍ വെറും ഓര്‍മ്മ മാത്രമാക്കി ടെലിവിഷന്‍ പരമ്പരകള്‍ക്ക്  മുന്നില്‍ മനസമാധാനം ഹോമിക്കുന്ന സമൂഹത്തിനു മുന്‍പാകെ നന്മനിറഞ്ഞ പ്രാര്‍ത്ഥനകളോടെ ഞാന്‍ ഈ ചിന്തകള്‍ സമര്‍പ്പിക്കുന്നു.