Friday, February 18, 2011

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത

ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കിവെച്ച് ഒരു കാമഭ്രാന്തന് സ്വന്തംജീവിതം അടിയറവെച്ച പ്രിയസഹോദരീ നാരദരുടെ കണ്ണീരി‍ല്‍കുതിര്‍ന്ന ആദരാഞ്ജലി

ഒരുപാട് സ്വപ്നങ്ങളുംമായി തന്നെകാണാന്‍വരുന്ന പുരുഷനുമുന്നില്‍ മുഖംകാണിക്കാനുള്ള ആഗ്രഹവുമായി ട്രെയിന്‍കയറിയ സൗമ്യ എന്ന പെണ്‍കുട്ടിയുടെ പൈശാചികമായ കൊലപാതകം നാരദരെ ഒരുപാട് വിഷമിപ്പിച്ചു. ഇതുപോലുള്ള അവസ്ഥ ഉ‌ണ്ടാക്കുന്നതില്‍ നമ്മളോരോരുത്തരും പങ്കാളികളാണ്, എങ്കിലും റെയില്‍വെയുടെ അനാസ്ഥയെകുറിച്ച് പറയാതെവയ്യ ലേഡീസ് കംപാര്‍ട്മെന്‍റ് പുറകില്‍വെച്ചതിനെകുറിച്ച് ചോദിച്ചപ്പോള്‍ ഗാര്‍ഡിനുശ്രദ്ധിക്കാന്‍ കണക്കാക്കിയാണ് പുറകില്‍വെച്ചത് എന്നായിരുന്നു മറുപടി. (നാരദര്‍ ഒരുപത്രത്തില്‍ വായിച്ചകാര്യമാണേ). അങ്ങിനെയാണെങ്കില്‍ ഗാര്‍ഡ് റൂമും ലേഡീസ് കംപാര്‍ട്മെന്‍റും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരുവാതില്‍ വെച്ച് കൂടെ? ഭിക്ഷാടനവും, ബാലഭിക്ഷാടനവും, അനധികൃതകച്ചവടസംഘങ്ങളും അരങ്ങ് തകര്‍ക്കുമ്പോഴും കണ്ണടച്ചിരുട്ടാക്കുന്ന റയില്‍വേപോലീസിന്‍റെയും മറ്റ് അധികാരികളുടെയും സമീപനത്തില്‍ ഇനിയെങ്കിലും മാറ്റംവന്നില്ലങ്കില്‍ ഒരുപാട് സൗമ്യമാര്‍ നമുക്കു നഷ്ടപ്പെട്ടേക്കാം.
തൊട്ടടുത്ത ലേഡീസ് കംപാര്‍ട്മെന്‍റില്‍നിന്നും ആരോതെറിച്ചുവീണിട്ടു്ണ്ട് എന്ന് പറഞിട്ടും ആ സഹോദരനെ സഹായിക്കാന്‍ ആരുമുണ്ടായില്ല എന്ന നാണം കെടുത്തുന്ന അവസ്ഥ നമ്മുടെ കൊച്ചുകേരളത്തിലും വന്നുഎന്നകാര്യം വിസ്മരിച്ചുകൂടാ. മാത്രമല്ല ഇതിനിടെഅയാളോട് പലരും ദേഷ്യപെടുകയും തട്ടികയറുകയുംചെയ്തത്രെ. പലര്‍ക്കും വീടെത്താനുള്ളതിരക്കാണത്രെ. സഹോദരന്‍മാരെ നിങ്ങള്‍ തിരക്കുപിടിച്ച് ആരെകാണാന്‍പോകുന്നുവോ അവര്‍ക്കീഗതി നാളെവന്ന് കൂടെന്നില്ലെന്നകാര്യം നാരദര്‍ ഒന്നോര്‍മ്മിപ്പിക്കുവാന്‍ ഈഅവസരം വിനിയോഗിക്കട്ടെ. ഇയാളെസഹായിക്കാന്‍വന്ന സുഹൃത്തിനോട് നാരദര്‍ എത്ര നന്ദിപറഞ്ഞാലും അധികമാവില്ലന്നറിയാം എങ്കിലും നന്ദി....
ഇനി സ്ത്രീകളോട് ചിലരെങ്കിലും കാമഭ്രാന്തന്‍മാരെ വിറളിപിടിപ്പിക്കുന്ന വേഷഭൂഷാതികളുമായി രംഗത്തെത്താറുണ്ട്. അവരാണെങ്കില്‍ മിക്കവാറും കാറിലുംമറ്റും യാത്രചെയ്യുന്ന ഹൈക്ലാസ്ഗണത്തില്‍പെട്ടവരും. ഇവിടെവരുന്ന വിദേശികള്‍പോലും നമ്മുടെ സംസ്കാരത്തിനനുയോജ്യമായരീതിയിലുള്ള വസ്ത്രധാരണത്തിനു ശ്രമിക്കാറുണ്ട്. വിദേശസംസ്കാരത്തിനെ അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുകാര്യം ഓര്‍ത്താല്‍നന്ന് നിങ്ങളെകണ്ട് കാമഭ്രാന്ത് മൂത്ത് ഗോവിന്ദച്ചാമിമാര്‍ ഇത്പോലുള്ള പാവപ്പെട്ട സൗമ്യമാരുടെ മേലാണുപരീക്ഷണങ്ങള്‍ നടത്തുന്നത്. ഇത്പറഞെന്നു കരുതി സ്ത്രീകള്‍ നാരദരെകാണുമ്പോള്‍ ചൂലെടുക്കേണ്ട. എല്ലവരുടെയുംകാര്യമല്ല ചിലെരെങ്കിലും ശ്രദ്ധിച്ചാല്‍ നന്ന്.
ഇനി നിയമത്തിന്റെകാര്യം. ഗോവിന്ദച്ചാമി കയ്യില്ലാത്തവനായതിനലും മാനസികവിഭ്രാന്തി എന്നപേരിലും പരമാവതിപരിഗണനലഭിച്ചു ശക്തമായി അയാള്‍തിരിച്ചു രംഗത്ത് വരുമെന്നകാര്യത്തില്‍ സംശയത്തിന്റെആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇനിഅഥവാ കോടതി അയാളെശിക്ഷിച്ചാല്‍ മനുഷ്യാവകാശം സംരക്ഷിക്കുന്നസംഘടന പോലുള്ളവ അയാളെരക്ഷിക്കാന്‍ രംഗത്തെത്തും. കാരണം മരിച്ചമനുഷ്യര്‍ക്ക് സംഘടനകളൊന്നുമിലല്ലോ.
ഏതായാലും ക്രൂരനായ ഗോവിന്ദച്ചാമിക്ക് നിയമം അനുശാസിക്കുന്ന പരമാവധിശിക്ഷതന്നെ ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം അതിനുവേണ്ടി പ്രാര്‍ഥിക്കാം. ഇനിയൊരു സഹോദരിമാര്‍ക്കും സൗമ്യയെപ്പോലുള്ള ദുരവസ്ഥ ഉണ്ടാവാതിരിക്കട്ടെ. നാരായണ...നാരായണ....നാരായണ....