Tuesday, April 5, 2011

സ്വന്തം പല്ലില്‍കുത്തി മണപ്പിക്കല്ലേ !

ഒരു സുഹൃത്തിന്റെ കൂടെ ബസ്സില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു നാരദമുനി. സമയം വൈകിട്ട് ആറേകാല്‍ ഉദ്ദ്യേശിച്ച സ്ഥലം എത്തുന്നതിനു ഏകദേശം ഒരുമണിക്കൂര്‍ കൂടി വണ്ടി ഒടിയാല്‍മതിയെന്നആശ്വാസത്തില്‍ ഇരിക്കുമ്പോള്‍ അതാ ഗംഭീര ഗതാഗത തടസ്സം. ഒരുപാടുവണ്ടികള്‍ വരിവരിയായികിടക്കുന്നു. ആര്‍ക്കും അറിയില്ല തടസ്സത്തിനുപിന്നിലെ കഥ. കുറേനേരം കഴിഞ്ഞിട്ടുംഒരനക്കവുംമില്ല ചൂടെടുത്തിട്ട് വണ്ടിയിലുള്ള രണ്ട് കൈകുഞ്ഞുങ്ങള്‍ അവര്‍ക്കാവുമ്പോലെ മെനക്കെട്ടു കരയാന്‍ തുടങ്ങി. കുറെ പ്രായമായവര്‍ വൈകിയാലുള്ള പ്രശ്നങ്ങള്‍ വിവരിക്കാന്‍തുടങ്ങി ചിലര്‍ക്ക് ട്രെയിനില്‍ പോകേണ്ടവരാണ്. മറ്റുചിലര്‍ വേറെ ബസ്സില്‍തുടര്‍യാത്രചെയ്യേണ്ടവരാണ്. കോളേജ്കഴിഞ്ഞു വരുന്ന കുട്ടികള്‍. യുവതികള്‍ എല്ലാവരും ഇത്രയേറെ വാഹങ്ങള്‍ തടസ്സപെട്ട്കിടക്കുന്നതിന്റെ ആദിയിലാണ്. ഇതിനിടയില്‍ ഒരാള്‍ ഭയങ്കര വെപ്രാളത്തില്‍ ഇരിക്കുന്നതുകണ്ട് ഞങ്ങള്‍ ചോദിച്ചപ്പോഴാണ് അയാളുടെ അമ്മയുടെ ചേച്ചിക്ക് രാവിലെ കിണറിനടുത്ത് വഴുതിവീണു തല കല്ലിലിടിച്ചു രക്തംവാര്‍ന്നു പോയതിനാല്‍ അത്യാസന്നനിലയില്‍ ആശുപത്രിയിലാണ്. അപൂര്‍വ്വഗ്രൂപ്പില്‍പ്പെട്ട രക്തമായതിനാല്‍ അത് ദാനംചെയ്യാന്‍ പോകുകയാണ്. ഇതുകേട്ട ഞങ്ങള്‍ എന്താ സംഭാവിച്ചത് എന്നറിയാന്‍ പോയിനോക്കാന്‍ തീരുമാനിച്ചു അയാളും കൂടെ വന്നു. ഏകദേശം ഒന്നരകിലൊമീറ്ററെങ്കിലുംനടന്നു പ്രശ്നംനടക്കുനിടത്തെത്താന്‍ ഒരുപാടാളുകള്‍ കൂടിനില്‍ക്കുന്നു പ്രശ്നംഇതാണ് ഒരുമണിക്കൂര്‍ മുമ്പ് ഒരു ബസ്സ് ഇരുച്ചക്രവാഹനയാത്രക്കാരനെ തട്ടി നിര്‍ത്താതെപോയി പൊലീസിനെ അറിയിച്ചിട്ടവര്‍വന്നില്ല. അവരോടുള്ള ആറു യുവാക്കളുടെ ബൈക്ക് കുറുകെവെച്ചുള്ള പ്രതിഷേധമാണ് ഞങ്ങളെ തടസപെടുത്തിയത് ഇതിനിടയില്‍ ഞങ്ങളുടെ കൂടെ വന്നയാള്‍ പ്രതിഷേധിക്കുന്ന യുവാക്കളുടെ ഇടയില്‍ നിന്നും ഒരാളോട് എന്തൊക്കെയോ പറഞ്ഞു അയാള്‍ പോയി പ്രതിഷേധക്കാരെ പിരിച്ചുവിട്ടു പെട്ടന്ന്തന്നെ എല്ലാപ്രശ്നവും പരിഹരിക്കപെട്ടു കാര്യം അന്വേഷിച്ചപ്പോഴാണ് ഈയുവാവിന്റെഅമ്മയ്ക്കാണ് ഞങ്ങളുടെ കൂടെയുള്ള ആള്‍ രക്തം കൊടുക്കാന്‍ പോകുന്നത് രാവിലെ വീട്ടില്‍നിന്നെറങ്ങിയ പ്രതിഷേധക്കാരുടെ കൂടെയുള്ള യുവാവ്തന്റെ അമ്മ ഗുരുതരാവസ്ഥയിലുള്ള വിവരം അപ്പോഴാണ് അറിയുന്നത്.
നമ്മള്‍ തന്നെയാണ് മിക്കവാറും നമുക്കുള്ള കുഴി തോണ്ടുന്നതു എന്നകാര്യം നമ്മള്‍ വിസ്മരിച്ചുകൂടാ.
ഈ ദിവസം എത്ര ആളുകള്‍ എന്തൊക്കെ വിധത്തില്‍ ബുദ്ധിമുട്ടി? ഒരുബസ്സിലെ കാര്യം മാത്രമാണ് നമ്മള്‍ അറിഞ്ഞത് അതുപോലെ എത്ര ബസ്സുകള്‍? വേറെ എന്തൊക്കെ വാഹനങ്ങള്‍? എന്തിനൊക്കെ? എവിടെയൊക്കെ പോകുന്നവര്‍? നിരപരാധികളായ ഇവരല്ലേ ഈചെറിയ പ്രതിഷേധത്തിനിരയായത്? ഇതുപോലുള്ള വൈകിയ യാത്രയിലാണ് കുറച്ചു ദിവസങ്ങള്‍ക്ക്മുമ്പ് ഒരു സഹോദരി ട്രെയിനില്‍ വെച്ചുള്ള അതിക്രമത്തില്‍ മൃഗീയമായി കൊലചെയ്യപെട്ടത്. നമ്മള്‍ നമ്മളോട് ചെയ്യുന്ന ഈ ക്രൂരത നമുക്കവസാനിപ്പിക്കാം.
ഇത്രയൊക്കെ പൊല്ലാപ്പവിടെയുണ്ടായിട്ടും ഞങ്ങള്‍ പോകുന്നവരെ അവിടെ ഒരു പോലീസുംഎത്തിയില്ല എന്ന നാണംകെട്ട അവസ്ഥക്കെതിരെ നമുക്കൊരുമിച്ചു പ്രതിഷേധിക്കാം.
    നാരായണ നാരായണ.....