Thursday, August 10, 2017

ഹിപ്നോട്ടിസം

ഹിപ്നോട്ടിസം

ഈ പേര് കേള്‍ക്കുമ്പോള്‍  മാജിക് അല്ലെങ്കില്‍ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസിലേക്കോടിയെത്തുന്നത്ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയില്‍ പോലും ഉണ്ട്. ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ വാക്ക് കുത്തിത്തിരുകപ്പെട്ടിരിക്കുന്നു.ഒരു സ്വാഭാവിക ഉറക്കം തന്നെയാണ് ഹിപ്നോട്ടിസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹിപ്‌നോട്ടിസം ഇന്നും പുകമറക്കുളളിലെ ഒരു നിഗൂഢ ശാസ്ത്രം തന്നെയാണ്. ഹിപ്‌നോട്ടിസം എന്ന് കേള്‍ക്കുന്ന മാത്രയില്‍ തന്നെ പലരുടേയും ആശങ്കകള്‍ വര്‍ദ്ധിക്കുന്നതായി കാണാം. 

ഹിപ്‌നോട്ടിസം എന്നു പറഞ്ഞാല്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായ ഉറക്കമാണ്. നമ്മുടെ ഭാരതത്തില്‍ ഈ ഹിപ്‌നോട്ടിസം മോഹനിദ്ര എന്ന പേരിലാണ് പ്രചരിച്ചത്. മോഹ നിദ്രയെക്കുറിച്ച് നമ്മുടെ പല പുരാണങ്ങളിലും ചില സ്ഥലങ്ങളില്‍ പരമാര്‍ശമുണ്ട്.
ഗ്രീക്ക് ഉറക്ക ദേവതയുടെ പേരാണ് ഹിപ്‌നോസ്. ഈ ദേവനെ റോമക്കാര്‍ വിളിച്ചിരുന്നത് സോംനാ എന്നാണ്.  ഈ ശാസ്ത്ര വിദ്യയെ ബ്രിട്ടീഷുകാരനായ ഡോ. ജയിംസ് ബ്രെയ്ഡാണ് ഹിപ്‌നോസിസ് എന്ന് ആദ്യമായി നാമകരണം ചെയ്തത്.
1734 മേയ് 23ന് സ്വിറ്റ്‌സര്‍ലാന്റില്‍ ജനിച്ച മെസ്മറാണ് ഹിപനോട്ടിസത്തിന്റെ അനന്ത സാധ്യതകള്‍  മനസ്സിലാക്കുവാന്‍ പ്രയത്‌നിച്ച പ്രഥമ ശാസ്ത്രജ്ഞന്‍. ഇന്ത്യയില്‍ കടിയേറി പാര്‍ത്ത ഒരു പാശ്ചാത്യ മിഷനറിയുടെ മകനായി ഗോവയില്‍ ജനിച്ച ഫാദര്‍ അബ്ബാ ഫെരിയ ആണ് ഇന്ത്യയിലെ അദ്യത്തെ ഹിപ്‌നോട്ടിസ്റ്റായി അറിയപ്പെടുന്നത്. അബ്ബാ ജോസ് കസ്‌റ്റോഡിയ ഡി ഫെരിയ എന്ന ഈ പോര്‍ച്ചുഗീസ് വംശജനാണ് ശാസ്ത്രീയ ഹിപ്‌നോട്ടിസത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.
ഹിപ്‌നോട്ടിസം ചെയ്യുന്നതിനു 4 മാര്‍ങ്ങളുണ്ട്.
1. നറോട്ടിക് ഹിപ്‌നോസിസ് (നാര്‍ക്കോഅനാലിസിസ്): മയക്ക് മരുന്നുകള്‍ വളരെ ചെറിയ അളവില്‍ വെയിനിലേക്ക് കുത്തിവെച്ചുകൊണ്ട്  വിവേചന ശക്തി നഷ്ടപ്പെടുത്തിയതിനു ശേഷം നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക വഴി ഒരു വ്യക്തിയെ ഹിപ്‌നോട്ടിക് നിദ്രാവസ്ഥയിലേക്ക് കൊണ്ടു വരുവാന്‍ കഴിയും. ഇതിനു ഉപയോഗിക്കുന്ന ചില മരുന്നുകളാണ്  സോഡിയം പെന്റാതോള്‍സോഡിയം അമിറ്റേറ്റ്ട്രൈക്ലോര്‍ എത്തലില്‍ എന്നിവ.
2. ഇലട്രോണിക് രീതി: നമ്മുടെ തലച്ചോറിനുള്ളില്‍ നിന്ന് 4 തരം തരംഗങ്ങള്‍ പുറപ്പെടുന്നുണ്ട്. ബ്രയിന്‍ വേവ് ജെനറേറ്റര്‍ തുടങ്ങിയ  ഉപകരണങ്ങള്‍ ഉപയോഗിച്ച് തലച്ചോറ് ഈ തരംഗങ്ങളെ ആല്‍ഫയോ തീറ്റയോ തരംഗങ്ങളിലേക്കു കൊണ്ടുവന്നു നിര്‍ദ്ദേശങ്ങള്‍ കൊടുത്തു നിദ്രയിലേക്കു നയിക്കുന്നു.
3. ഡ്രഗ് ഇന്‍ഡ്യൂസഡ് രീതി: ഹിപ്‌നോട്ടിക് അവസ്ഥയിലേക്ക് പോകുവാന്‍ തയ്യാറുള്ള ചില വ്യക്തികള്‍ അവരുടെ ഉള്‍ ഭയവുംആകാംക്ഷയും മൂലം ഹിപ്‌നോസിസിന് വിധേയരാകതെ വരുന്നുണ്ട്. ആകാംക്ഷയേയുംഉല്‍ക്കണ്ഡയേയുംഭയത്തേയും നിയന്ത്രിക്കുവാന്‍ കഴിയുന്ന ചില മരുന്നുകള്‍ നല്‍കി നിയന്ത്രണ വിധേയമാക്കിയ ശേഷം നിര്‍ദ്ദേശങ്ങള്‍ നല്‍കി നിദ്രയിലേക്കു കൊണ്ടു പോകുന്നു. ഇതിനു സാധാരണ Alprax, Retsyl,  Trika  എന്നീ മരുന്നുകളാണ് ഉപയോഗിക്കുന്നത്.
4.നാച്ച്വറല്‍ അഥവ പ്രകൃതിത്വ രിതി: ഇത് പലരിലും വിത്യസ്തമായ രീതിയില്‍ ഉപയോഗിക്കുന്നു പ്രോഗ്രസ്സീവ് റിലേക്‌സേഷന്‍ രീതിവിഷ്വല്‍ റിലാക്ലേഷന്‍ രീതിബ്രീത്തിംങ്ങ് രീതി, ഫാസിനേഷന്‍ രീതി, കണ്‍ഫ്യൂസ് രീതി, കൌണ്ടിംഗ് രീതി എന്നിവയാണവ.
ഹിപ്‌നോട്ടിസം പഠിക്കുന്നത് എന്തിന്വ്യക്തിത്വ തകരാറുകള്‍ പരിഹരിക്കുവാന്‍,
മനോജന്യ ആധികളും വ്യാധികളും ചികിത്സിച്ചു ഭേദമാക്കുവാന്‍ ഹിപ്‌നോട്ടിലത്തിനു കഴിയും,
ഭൂത പ്രേത ബാധകളൊഴിപ്പിക്കുവാന്‍ ഹിപ്‌നോട്ടിസം കൊണ്ട് കഴിയുംസ്വഭാവ വൈകല്യങ്ങല്‍ക്കും മനോജന്യ രോഗങ്ങള്‍ക്കും ചികിത്സ നടത്താവുന്നതാണ്, പഠന വൈകല്യം, പരീക്ഷപേടിമുന്‍ജന്മ കാര്യങ്ങളുടെ ഗവേഷണത്തിനു, ഭാവികാര്യഉപയോഗത്തിന് എന്ന് വേണ്ട അനന്ത സാദ്ധ്യതകളുടെ കലവറയാണിത്‌.